
ആറന്മുളയില്‍ പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ എട്ടംഗസംഘത്തിലുള്ളവരാണ് ഇന്നലെ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്.
സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയിരുന്നു. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. ഒരാള്‍ കയത്തില്‍പ്പെട്ടതോടെ മറ്റ് രണ്ട് പേര്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു. അപകടകരമായ കയമുള്ള ഭാഗമാണിത്.
English Summary;Abis body found at the Pampana river
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.