പൂനെയിലെ വീട്ടിൽ വച്ച് ഗർഭച്ഛിദ്രം നടത്തിയതിനെത്തുടർന്ന് 24 കാരി മരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും പിടിയിലായി. നാല് മാസം ഗർഭിണിയായിരുന്ന യുവതിയാണ് മരിച്ചത്. ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
2017ലാണ് യുവതി വിവാഹിതയാകുന്നത്. ഇവർക്ക് 2 മക്കളുണ്ട്. മൂന്നാമതും ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചത്. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗർഭച്ഛിദ്രം നടത്താൻ കുടുംബം തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗർഭച്ഛിദ്രത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് യുവതിയുടെ നില വഷളാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. ബിഎൻഎസ്85, 90, 91 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.