22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണം: പാരീസില്‍ പ്രതിഷേധം

Janayugom Webdesk
പാരിസ്
January 25, 2023 11:17 am

ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പാരീസില്‍ അര്‍ധ നഗ്നരായി വനിതാ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. മേല്‍ വസ്ത്രം ധരിക്കാതെ തെരുവിലിറങ്ങിയ ആറോളം വനിതകളെ സുരക്ഷാ സേനാംഗങ്ങള്‍ കസ്റ്റഡിയിലെടുത്തു നീക്കി. ഏഴ് മണിക്കൂറിനു ശേഷം ഇവരെ മോചിപ്പിച്ചു. 

ഫെമിൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പാരീസില്‍ ഗര്‍ഭച്ഛിദ്രം, ദയാവധം എന്നിവയ്ക്കെതിരെ നടന്ന പ്രകടനം തടസപ്പെടുത്തിക്കൊണ്ടായിരുന്നു ഫെമിന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗ്‌നമായ നെഞ്ചും ചുവന്ന മഷി പുരണ്ട വെള്ള ഷോര്‍ട്ട്‌സും ധരിച്ച സ്ത്രീ പ്രവര്‍ത്തകര്‍ ഓടിക്കയറുകയായിരുന്നു. ഫെബ്രുവരി ഒന്നിന് ഫ്രഞ്ച് സെനറ്റിന്റെ പരിഗണനയ്ക്ക് ഗര്‍ഭച്ഛിദ്ര ബില്‍ എത്താനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. ബില്ലിന് ഫ്രഞ്ച് അസംബ്ലി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്.

Eng­lish Summary:Abortion should be legal­ized: protest in Paris
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.