9 January 2025, Thursday
KSFE Galaxy Chits Banner 2

ഫോണിൽ നേഴ്സറി സ്കൂൾ കുട്ടികളുടെ 300 ഓളം സ്വകാര്യദൃശ്യങ്ങൾ; അധ്യാപകന്‍ അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
May 13, 2023 9:19 am

വീട്ടമ്മയ്ക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത അധ്യാപകന്റെ മൊബൈൽ പരിശോധിച്ചപ്പോൾ നേഴ്സറി സ്കൂൾ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ്ചെയ്തു.
ഹൈദരബാദിലെ സ്കൂളില്‍ ജോലി ചെയ്തു വരികയായിരുന്ന ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയ്ക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നതായുള്ള പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയത്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ജോജു. ക്ലാസില്‍ പഠിയ്ക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം മൊബൈലില്‍ പകര്‍ത്തി ഇയാള്‍ സൂക്ഷിച്ചിരുന്നത്.

അശ്ലീല സന്ദേശങ്ങളും വീഡിയോയും അയക്കുന്നതായി ചൂണ്ടിക്കാട്ടി ജോജുവിന്റെ സഹപാഠിയും അമ്മയും നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിച്ച് വരികയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Eng­lish Sum­ma­ry: About 300 pri­vate pic­tures of nurs­ery school chil­dren on the phone; The teacher was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.