
കണ്ണൂരിൽ നന്തി മേൽപ്പാലത്തിൽ വെച്ച് ബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസിലേയ്ക്ക് കണ്ണൂരിൽ നിന്ന് കോഴിക്കോട് പോകുന്ന ബസ് സൈഡ് മാറി വന്ന് ഇടിക്കുകയായിരുന്നു. ഇരു ബസുകളുടേയും മുൻവശം തകർന്നു. നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആറ് പേരെ കൊയിലാണ്ടി ഗവ. ആശുപ ത്രിയിലും 50 പേരെ നന്തി സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.