17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024
October 18, 2024
October 18, 2024
October 17, 2024
October 6, 2024

പലസ്തീൻ വിഷയത്തിലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് പ്രതിഷേധാർഹം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 9:07 pm

ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ പലസ്തീൻ വിഷയത്തിലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിനയച്ച കത്തിൽ അറിയിച്ചു.

ഇസ്രയേലിന്റെ പലസ്തീനിയൻ അവകാശ ലംഘനങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യയ കോടതിയുടെ അഭിപ്രായം തേടുന്നതായിരുന്നു പ്രമേയം. പലസ്തീനിനെ പിന്തുണയ്ക്കുകയെന്നത് ഇന്ത്യൻ വിദേശ നയത്തിന്റെ അവിഭാജ്യഘടകമാണ്. പലസ്തീനിയൻ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ദീർഘകാലമായുള്ള നയങ്ങളിൽ നിന്ന് ഇന്ത്യ മാറുന്നുവെന്ന് സംശയിക്കാവുന്നതിന് സമീപകാലത്ത് കാരണങ്ങളുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ സംശയമാണ് രാജ്യസഭയിൽ ഇന്ത്യയുടെ വിദേശ നയത്തിലെ സമീപകാല സംഭവവിവകാസങ്ങൾ എന്ന വിഷയത്തിലുള്ള ചർച്ചയിൽ പലസ്തീൻ വിഷയം ഉന്നയിക്കുന്നതിന് പ്രേരണയായത്.

2014 മുതൽ സ്വീകരിക്കുന്ന വിദേശ നയത്തിൽ ഒരുമാറ്റവുമുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നല്കിയ കാര്യം കത്തിൽ ഓർമ്മിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ പലസ്തീനിലെ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്കും അന്താരാഷ്ട്രവേദികളിൽ അവരുടെ വിഷയങ്ങള്‍ക്കുമൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. 

Eng­lish Summary;Abstention from vote on Pales­tine objec­tion­able: Binoy Vishwam
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.