22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ലൈം ഗികാതിക്രമക്കേസ്; ‘സ്ക്വിഡ് ഗെയിം’ നടൻ കുറ്റക്കാരനെന്ന് കോടതി

Janayugom Webdesk
March 15, 2024 6:32 pm

‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണമെന്നും ഉത്തരവുണ്ട്. വടക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലുള്ള സുവോൺ ജില്ലാ കോടതിയുടേതാണ് വിധി.

2017 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു തിയേറ്റർ പ്രകടനത്തിനായി ഉൾനാടൻ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോൾ ഒരു സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായുള്ള ആരോപണം. 2022‑ൽ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2022‑ൽ, മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനാണ് അദ്ദേഹം.

Eng­lish Summary:abuse case; The court found the ‘Squid Game’ actor guilty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.