
കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. കൊല്ലം പെരിനാട് തൊട്ടുംങ്കര വീട്ടിൽ വിശ്വംബരന്‍ (54) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിൽ ആശാരിപണിക്കായി എത്തിയ പ്രതി, വാതിൽ പിടിച്ചു കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് പ്രതിയെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടര്‍ അഭിലാഷ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടര്‍ മഞ്ജിത്ത്, സി പി ഒ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പത്താം മൈല്‍ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.