ദേശീയ അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയെ രാഷട്രീയമായി കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗംചെയ്യുന്നതായി ആരോപിച്ച്14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി അടുത്തമാസം (ഏപ്രില്‍മാസം) അഞ്ചിന് പരിഗണിക്കാമെന്ന ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റിന് മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സിപിഐ, സിപിഐ(എം), ഡിഎംകെ, ആര്‍ജെഡി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
English Summary:
abuse of national investigative agencies; Supreme Court can consider the petition of opposition parties
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.