
പാട്ടിലെ വരികളില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗായകരായ കരണ്‍ ഔജ്‌ലയ്ക്കും ഹണിസിങ്ങിനുമെതിരെ പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ നടപടിയെടുത്തു. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച കരണ്‍ ഔജ്‌ലയുടെ എംഎഫ് ഗബ്രു, ഹണി സിങ്ങിന്റെ മില്യണയര്‍ എന്നീ രണ്ട് ഗാനങ്ങളിലെ വരികളുമായി ബന്ധപ്പെട്ടാണ് നടപടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് ഡയറക്ടറല്‍ ജനറല്‍ ഓഫ് പൊലീസിനും കമ്മീഷന്‍ കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്.
കേസന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടു. കൂടാതെ ആരോപണവിധേയരായ രണ്ട് ഗായകരും ഈ മാസം 11ന് കമ്മീഷന് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഓജ്‌ലയുടെ എംഎഫ് ഗബ്രു എന്ന ഗാനം ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്. ഗാനം രചിച്ചതും സംഗീതം നല്‍കിയതും ഓജ്‌ല തന്നെയാണ്. മൂന്ന് ലക്ഷത്തിnധികം വ്യൂസാണ് ഗാനത്തിന് ലഭിച്ചത്. ഹണിസിങ്ങിന്റെ സംഗീതരംഗത്തേക്കുള്ള തിരിച്ചുവരവായിരുന്ന മില്യണയര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. വിവാദങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് രണ്ട് ഗാനങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.