13 January 2026, Tuesday

Related news

November 23, 2025
November 21, 2025
October 10, 2025
June 5, 2025
June 4, 2025
June 3, 2025
June 2, 2025
June 1, 2025
May 29, 2025
May 25, 2025

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് അന്‍വര്‍

Janayugom Webdesk
തിരുവനന്തപുരം
October 9, 2024 4:24 pm

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു പിവി അന്‍വര്‍. വലിയ നാക്ക് പിഴ സംഭവിച്ചു എന്ന് വിശദീകരണം.നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വിവാദ പരാമര്‍ശം.

ഫേസ്ബുക്കില്‍ പങ്കു വെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. മുഖ്യമന്ത്രി തന്നെ കള്ളനാക്കി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി എന്നല്ല അതിനു മുകളില്‍ ഉള്ള ആളായാലും മറുപടി പറയും എന്നാണ് ഉദ്ദേശിച്ചാണ് പ്രതികരിച്ചത് പിവി അന്‍വര്‍ പറഞ്ഞു. വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.

വിഷയത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. വ്യക്തമായൊന്നും പറയാനില്ലാത്തപ്പോഴാണ് അതിരുവിട്ട് പറയുന്നത്. വര്‍ഗീയത അപക്വമായ നിലപാടിലേക്ക് എത്തിക്കുന്നു. മാപ്പ് പറയുന്നതില്‍ കാര്യമില്ല. ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയവാദികളുടെ മഴവില്‍ സഖ്യത്തിലാണ് അന്‍വര്‍ എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.