
തിരുവനന്തപുരം ധനുവച്ചപുരം കോളജിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് എബിവിപി പ്രവർത്തകർ. സംഭവത്തിൽ 6 പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോളജിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ദേവചിത്താണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ദേവചിത്ത് നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തിനെത്തുടർന്നാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു.
ദേവചിത്തിൻറെ ശരീരത്തിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചതിൻറെ പാടുകളുണ്ട്. 15 വിദ്യാർത്ഥികൾ ചേർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.