അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലം അംഗീകരിക്കുന്നുവെന്നും പോരാട്ടം തുടരുമെന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമലാ ഹാരിസ് . ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമല ഹാരിസ് പ്രസംഗം ആരംഭിച്ചത്. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. ഈ തെരഞ്ഞെടുപ്പിന്റെ ഫലം ഒരിക്കലും നമ്മള്‍ ആഗ്രഹിച്ചതല്ല. നമ്മള്‍ പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു. വിവിധ ജനസമൂഹത്തെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് കമലാഹാരിസ് പറഞ്ഞു.
അതിൽ ഏറെ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്നേഹവുമാണ് തന്നെയും ഒപ്പമുള്ളവരെയും ചേർത്തുനിർത്തിയതും മുന്നോട്ടു നയിച്ചതും. തങ്ങളെ വേർതിരിക്കുന്നതിനേക്കാൾ കൂടുതൽ സാമ്യതകളുണ്ടെന്ന ജനത്തിന്റെ ധാരണയാണ് ഞങ്ങളുടെ പ്രചാരണത്തിന് ഊർജ്ജം പകർന്നത്. ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു .എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.