9 January 2026, Friday

Related news

January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 27, 2025

‘ട്രംപിന്റെ വികാരങ്ങളെ അംഗീകരിക്കുന്നു, യുഎസുമായി ഇന്ത്യയ്ക്ക് തന്ത്രപരമായ ബന്ധം’: ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് മോഡി

Janayugom Webdesk
ന്യൂ‍ഡൽഹി
September 6, 2025 12:23 pm

എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി നരേന്ദ്ര മോഡി. പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും യുഎസുമായുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ ശുഭകരമായ വിലയിരുത്തലിനെയും പൂർണമായും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി മോദി എക്സിൽ കുറിച്ചു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോഡി പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നാണു വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളമത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്. ‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും യുഎസും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂ’’ — ട്രംപ് പറഞ്ഞു.

ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും ട്രംപ് പറഞ്ഞു. ‘‘ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് വളരെ നിരാശയുണ്ട്, ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു’’- ഇന്ത്യയെയും റഷ്യയെയും യുഎസിന് നഷ്ടമായെന്ന പോസ്റ്റിനുള്ള പ്രതികരണമായി ട്രംപ് പറഞ്ഞു.

അതേസമയം, ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന. സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 27ന് യുഎന്നിൽ പ്രസംഗിക്കുമെന്നാണ് വിവരം. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവയെ തുടർന്ന് ഇന്ത്യ– യുഎസ് ബന്ധം വഷളായിരിക്കെയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.