15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

തെങ്ങുവീണ് വീട്ടമ്മ മരിച്ചു

Janayugom Webdesk
പാലക്കാട്
July 4, 2023 8:24 pm

വടക്കഞ്ചേരിയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (47) ആണ് മരിച്ചത്. പാടത്ത് കള പറിക്കുന്നതിനിടെ സമീപത്തു നിന്ന തെങ്ങ് കടപുഴകി തങ്കമണിയുടെയും കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെയും ശരീരത്തില്‍ പതിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തങ്കമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തെങ്ങ് വൈദ്യുതി കമ്പിയില്‍ പതിച്ചതിന് ശേഷം തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ വൈദ്യുതി നിലച്ചു. അട്ടപ്പാടി മുക്കാലിയിൽ വന്‍ മരം കടപുഴകി വീണ് ഒന്നര മണിക്കൂറിലധികം മണ്ണാർക്കാട് ആനക്കട്ടി റോഡിലെ ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അട്ടപ്പാടി, നെല്ലിയാമ്പതി ചുരങ്ങളിൽ രാത്രിയാത്രക്ക് റവന്യൂ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. തൃത്താല കിഴക്കേ പിലാക്കിട്ടിരിയിൽ വീടിന് മുകളിൽ മരം വീണ് അപകടം ഉണ്ടായെങ്കിലും ആളപായമില്ല. 

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.