9 January 2026, Friday

Related news

January 3, 2026
December 22, 2025
December 5, 2025
October 25, 2025
October 5, 2025
September 4, 2025
July 4, 2025
July 4, 2025
June 17, 2025
May 18, 2025

പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം: ഒരാള്‍ മരിച്ചു

Janayugom Webdesk
കൊച്ചി
January 3, 2026 8:46 am

എറണാകുളം പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു ആണ് മരിച്ചത്. ബന്ധുവായ ആശിഷ് ആണ് ബൈക്കില്‍ ഒപ്പമുണ്ടായത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.