25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവം: തിരുവല്ല സ്വദേശി ​ഗിരീഷ് കുമാർ അറസ്റ്റിൽ

Janayugom Webdesk
വെഞ്ഞാറമൂട്
April 3, 2023 1:41 pm

കാറും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ച സംഭവത്തില്‍ തിരുവല്ല സ്വദേശി ​ഗിരീഷ് കുമാർ (54) അറസ്റ്റിൽ. പ്രതി ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി. പാപ്പാല എം എസ് കോട്ടേജിൽ ബാലുഷിന്റെ ഭാര്യ അജില ( 32 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ആര്യൻ (അഞ്ച്) ഗുരുതര പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഗിരീഷ് എയർപോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. റോഡിൽ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാർ കയറിയെന്നാണ് സൂചന. 

ഇന്നലെ വൈകിട്ട് നാല് മണിയോടെ സംസ്ഥാന പാതയിൽ പൊരുന്തമണിലായിരുന്നു അപകടം. അജില കിളിമാനൂർ നിന്നും വാമനപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. അജിലയുടെ വാഹനത്തെ കൂടാതെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കൂടി അപകടം ഉണ്ടാക്കിയ കാർ ഇടിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: acci­dent death; man arrest­ed from Thiruvalla

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.