22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026

ബിഹാറിൽ ഉത്സവാഘോഷത്തിനിടെ അപകടം; 43 പേർക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 37കുട്ടികളും

Janayugom Webdesk
പട്ന
September 26, 2024 3:56 pm

ബിഹാറിൽ ഉത്സവാഘോഷത്തിനിടെ 43 പേർ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. 37 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നുപേരെ കാണാതായെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.‘ജീവിത് പുത്രിക’ ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയിൽ സ്നാനത്തിനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുട്ടികളുടെ ഐശ്വര്യത്തിന് വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്ന ചടങ്ങാണിത്. 

ബുധനാഴ്ച നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ 15 ഓളം ജില്ലകളിൽ വിവിധയിടങ്ങളിലായി നടന്ന ചടങ്ങിലാണ് ഇത്രയുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ജില്ലകളിലായിട്ടാണ് 43 മരണങ്ങള്‍ റിപ്പോർട്ട്. പട്നയിലെ ഔറംഗാബാദിൽ നടന്ന ചടങ്ങിൽ മാത്രം എട്ട് പെൺകുട്ടികളടക്കം ഒമ്പത് പേരാണ് മുങ്ങിമരിച്ചത്. മൂന്നുപേരെ കാണാതായി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.