15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടിത്തെറിച്ച് അപകടം; ഒരു മരണം

Janayugom Webdesk
ഇടുക്കി
March 10, 2024 8:39 am

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കമ്പംമേട്ട് സ്വദേശി രാജേന്ദ്രനാണ് അപകടത്തില്‍ മരിച്ചത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ ആയിരുന്നു സംഭവം.

തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്മോന്‍റെ നില ഗുരുതരമായി തുടരുകയാണ്. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. 

Eng­lish Sum­ma­ry: acci­dent in Iduk­ki Nedunkandt; a death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.