ഛത്തീസ്ഗഡിലെ ഇരുമ്പുരുക്ക് വ്യവസായ ശാല തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് അറിയിച്ചു.ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ട് തൊഴിലാളികളെ ബിലാസ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലയിലെ സരഗാവ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പുരുക്ക് ശാലയിൽ വ്യാഴം ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പൊലീസ് സൂപ്രണ്ട് ഭോജ്‌റാം പട്ടേൽ പറഞ്ഞു.ഇരുമ്പുരുക്കുമായി ബന്ധപ്പെട്ട വസ്‌തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നിലവറ തകർന്നതാണ് അപകട കാരണം.
അപകട വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിരവധി തൊഴിലാളികൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.