8 March 2026, Sunday

Related news

March 8, 2026
March 8, 2026
March 7, 2026
March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിലിടിഞ്ഞ് അപകടം; മതിലിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളി മരിച്ചു

Janayugom Webdesk
കോഴിക്കോട്
November 1, 2025 11:45 am

കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ മതിലിന് സമീപം അപകടത്തില്‍ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. സമീപത്തെ അയൽവീട്ടിലെ മതിലാണ് ഇടിഞ്ഞു വീണത്. തകർന്ന മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിമാടുകുന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.