26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024

കണ്ണൂരില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം; യുവാവും അഞ്ചുവയസുകാരിയും മരിച്ചു

Janayugom Webdesk
കണ്ണൂര്‍
April 27, 2023 1:24 pm

കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ആറാം പീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും ബന്ധുവായ അഞ്ചു വയസ്സുകാരിയും മരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. കാട്ടാമ്പള്ളി സ്വദേശികളായ അജീര്‍, ബന്ധു റിയാസിന്റെ മകള്‍ റാഫിയ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്നു കാട്ടാമ്പള്ളിയിലേക്കുള്ള പോകും വഴിയാണ് സ്‌കൂട്ടര്‍ വൈദ്യുത തൂണില്‍ ഇടിച്ചത്. അജീറിന്റെ ബൈക്ക് പോസ്റ്റിലിടിക്കുന്നത് കണ്ട് നിയന്ത്രണം വിട്ടാണ് പിന്നാലെ വന്ന മറ്റൊരു സ്‌കൂട്ടറിലുണ്ടായിരുന്ന ഫാത്തിമയ്ക്ക് വീണ് പരിക്കേറ്റത്.

Eng­lish Summary;Accident in Kan­nur when scoot­er hits elec­tric pole; A young man and a five-year-old girl died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.