18 February 2026, Wednesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026

കോട്ടയത്ത് ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് അപകടം: രണ്ടുപേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
കോട്ടയം
November 1, 2024 11:33 am

കോട്ടയം ടി ബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് സംഭവം. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് റോഡ് ഇറങ്ങി വരികയായിരുന്ന ടിപ്പർ നിയന്ത്രണം നഷ്ടമായി മുന്നിലൂടെ പോയ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതോടെ ടിബി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.