21 February 2026, Saturday

Related news

February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

മധ്യപ്രദേശിലെ ബലാഘട്ടില്‍ അപകടം;1 സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഭോപ്പാല്‍
October 13, 2024 7:35 pm

മധ്യപ്രദേശിലെ നക്സലേറ്റ് ബാധിത പ്രദേശമായ ബലാഘട്ടില്‍ പെട്രോളിംഗ് വാഹനം മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും 4 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഛത്തീസ്ഗണ്ഡിലെ ധംതാരി സ്വദേശി താരകേശ്വര്‍(22) സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും മറ്റ് 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബലാഘട്ട് പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര സിംഗ് പറഞ്ഞു. പരിക്കേറ്റ ഇന്‍സ്പെക്ടര്‍ ഉമേഷ്(30),സബ് ഇന്‍സ്പെക്ടര്‍മാരായ യധുനന്ദന്‍ പാസ്വാന്‍(57),ബിര്‍ജു ദാസ്(44),ജവാന്‍ രാകേഷ് യാദവ് എന്നിവരെ ചികിത്സക്കായി മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായപ്പോള്‍ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.