16 January 2026, Friday

Related news

January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026

ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം, എട്ട് പേർക്ക് പരിക്ക്

Janayugom Webdesk
കൽപറ്റ
November 23, 2023 12:26 am

വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കാർ യാത്രികയായ പരിയാരം ഉപ്പൂത്തിയിൽ കെ.പി.റഷീദ(35)യാണ് മരിച്ചത്. വയനാട് മുട്ടിൽ പരിയാരം സ്വദേശികളായ ഒമ്പതംഗ കുടുംബം സഞ്ചരിച്ച കാറാണ് ബുധനാഴ്ച്ച രാത്രി 9.45 ഓടെ അപകടത്തിൽപ്പെട്ടത്. റഷീദ (35) ആണ് മരിച്ചത്. 

ഗുരുതര പരിക്കേറ്റ റിയ(18), കാർ ഡ്രൈവർ ഷൈജൽ(23) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസ്യ(42) താമരശ്ശേരി താലൂക്ക് ആശുപത്രിയിലും മുഹമ്മദ് ഷിഫിൻ(8), മുഹമ്മദ് ഷാൻ (14), അസ്‌ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 

രാത്രിയും കനത്ത മഴയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി. പരിക്കേറ്റവരെ മുകളിലെത്തിക്കാൻ കഴിയാത്തതിനാൽ താഴെക്ക് ഇറക്കിയാണ് പുറത്തേക്ക് എത്തിച്ചതെന്ന് രക്ഷാ പ്രവർത്തകർ പറഞ്ഞു. റഷീദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.