16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ചു; 14 പേർക്ക് പരിക്ക്

Janayugom Webdesk
തൃശൂർ
February 9, 2024 8:53 am

തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കൊടകര മേൽപാലത്തിന് സമീപം പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.

വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി അന്തർ സംസ്ഥാന സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കറുകുറ്റി അപ്പോളോ ആശുപത്രിയിലും എട്ടു പേരെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് കണ്ടക്ടർക്കും ഗുരുതരമായി പരിക്കേറ്റു. ബസ്സിൻ്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: acci­dent ksrtc bus con­tain­er lorry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.