15 January 2026, Thursday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026

സി ഡി ബാബുവിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

web desk
കോട്ടയം
June 20, 2023 12:33 pm

ബാലവേദി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സി ഡി ബാബുവിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെ ചങ്ങനാശേരിയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ഓട്ടോയിടിച്ചാണ് അപകടം. സ്കൂട്ടറിന് പിന്നില്‍ യാത്രചെയ്തിരുന്ന സി ഡി ബാബു അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണു. റോഡിന് സമീപത്തെ ഓടയിലെ സ്ലാബില്‍ തലയടിച്ച് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വെന്റിലേറ്ററില്‍ തുടരുന്ന അദ്ദേഹത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്.
ഇപ്റ്റയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ നാടകത്തിന്റെ റിഹേഴ്സല്‍ കഴിഞ്ഞ് ചങ്ങനാശേരി പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Eng­lish Sam­mury: CD Babu injured in a bike acci­dent at changanassery

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.