താമരശ്ശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തല കീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വെളിമണ്ണ സ്വദേശിയായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. കുടക് സ്വദേശികളായ കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.