6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടം ;കട്ടപ്പനയില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു

Janayugom Webdesk
ഇടുക്കി
October 1, 2025 10:43 am

ഇടുക്കി കട്ടപ്പനയില്‍ മാലിന്യക്കുഴിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളാണ് ഇന്നലെ മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും പുളിയൻമലയിലേക്കുള്ള പാതയിലെ ഹോട്ടലിൻറെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ആദ്യം കുഴിയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടി ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും കാണാതായി.ഇതോടെ നാട്ടുകാർ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തു. സംഘത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കിൽ മൂന്നുപേരും പെട്ടുപോവുകയായിരുന്നു. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.