18 February 2026, Wednesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026

വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കുന്നതിനിടെ അപകടം: സഹായശ്രമത്തിനിടെ ഹിറ്റാച്ചക്കിടയില്‍പ്പെട്ട് പ്രവാസി മരിച്ചു

വാഹനം പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്ക് പോയ സമയത്ത് ഇദ്ദേഹം യന്ത്രം സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കളും, ദൃക്സാക്ഷികളും പറയുന്നു.
Janayugom Webdesk
കോട്ടയം
October 31, 2024 12:56 pm

വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് നാട്ടില്‍ ദാരുണാന്ത്യം. പാലാ കരൂരിലാണ് സംഭവം. ഹിറ്റാച്ചി വാഹനത്തിനിടയിൽ കുടുങ്ങിയാണ് പ്രവാസി, പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ് എന്ന രാജു മരിച്ചത്. 

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ഹിറ്റാച്ചി എത്തിച്ചിരുന്നു. വാഹനം പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്ക് പോയ സമയത്ത് ഇദ്ദേഹം യന്ത്രം സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നതായി ബന്ധുക്കളും, ദൃക്സാക്ഷികളും പറയുന്നു.

ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പോലീസ് എത്തിയാണ് പുറത്ത് എത്തിച്ചത്.തുടർന്ന് പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രവാസിയായ രാജു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. പുതിയ വീടിന് മതിൽ കെട്ടുന്ന പ്രവർത്തനങ്ങൾക്കായാണ് മണ്ണ് നീക്കുന്നതിനായി ഹിറ്റാച്ചി കൊണ്ടുവന്നത്. ഓപ്പറേറ്റർ പുറത്തുപോയ സമയത്ത് യന്ത്രം പ്രവർത്തിപ്പിച്ചപ്പോൾ നിയന്ത്രണം തെറ്റി സമീപത്തെ റബർ മരത്തിൽ ഇടിച്ചപ്പോൾ ഇതിനിടയിൽ കുടുങ്ങിപ്പോയതാണ് മരണകാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.