13 December 2025, Saturday

Related news

December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025

ഡ്യൂട്ടിക്കിടെ അപകടം; പൊലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തില്‍ മരിച്ചു, ഒരാൾക്ക് പരിക്ക്

Janayugom Webdesk
കാസർകോട്
September 26, 2025 8:37 am

ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകവേ ഇവര്‍ സഞ്ചരിച്ച കാറില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.