
മഹാരാഷ്ട്രയിൽ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. താനെയിലെ ദിവ സ്വദേശിയായ ഉത്സവ് പാട്ടീൽ (28) ആണ് മരിച്ചത്. ദിവ–ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ പ്രാവ് കുടുങ്ങിയതായി താനെ ഫയർ ബ്രിഗേഡിന് വിവരം ലഭിച്ചു. തുടര്‍ന്ന് ദിവ ബീറ്റ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ, രണ്ട് സേനാംഗങ്ങൾ അബദ്ധത്തിൽ ഒരു ഹൈടെൻഷൻ ഇലക്ട്രിക് കേബിളിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. ഇവരെ ഉടൻ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഉത്സവ് പാട്ടീൽ മരിച്ചതെന്ന് താനെ ഫയർ ബ്രിഗേഡിന്റെ ചീഫ് ഫയർ ഓഫീസർ ഗിരീഷ് സലാകെ സ്ഥിരീകരിച്ചു. പാൽഘറിലെ വാഡ സ്വദേശിയായ ആസാദ് പാട്ടീൽ (29) എന്ന പരിക്കേറ്റ ഉദ്യോഗസ്ഥന് കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.