16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 10, 2025
March 9, 2025
March 7, 2025
March 7, 2025

വര്‍ക്കലയില്‍ സര്‍ഫിങിനിടെ അപകടം; വിദേശ വിനോദസഞ്ചാരി തിരയില്‍പ്പെട്ട് മരിച്ചു

Janayugom Webdesk
വര്‍ക്കല
April 5, 2024 9:37 pm

വര്‍ക്കല പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു. ഇംഗ്ലണ്ട് സ്വദേശി റോയി ജോണ്‍ ടെയ്‌ലര്‍ (55) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഹെലിപ്പാടിന് താഴെ പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടമുണ്ടായത്.

റോയി ജോണും ഭാര്യയും കടലില്‍ കുളിക്കുകയായിരുന്നു. നന്നായി നീന്തലറിയുന്ന റോയി ജോണ്‍ സര്‍ഫിങ് നടത്തുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് തല മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ റോയി ജോണിനെ ലൈഫ് ഗാര്‍ഡുകള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Acci­dent while surf­ing in Varkala; For­eign tourist dies in search
You may also like this video

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.