13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ലോഡ് ഇറക്കുന്നതിനിടെ അപകടം; ഗ്ലാസ്സുകൾ ദേഹത്തേക്ക് വീണ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

Janayugom Webdesk
കൊച്ചി
August 29, 2025 2:48 pm

കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി അനിൽ പട്‌നായക്ക് ആണ് മരിച്ചത്. കളമശ്ശേരിയിലെ ഗ്ലാസ് ഫാക്ടറിയിലേക്ക് ഗ്ലാസ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ട് പൊട്ടിക്കുന്നതിനിടെ 18 ഗ്ലാസ്സുകൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. 

വളരെയധികം ഭാരവും വലിപ്പവുമുള്ള ഗ്ലാസ്സുകളായിരുന്നു. കൂടെയുള്ളവർ ഗ്ലാസുകൾ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഫയർഫോഴ്സെത്തി ഗ്ലാസ്സിൻറെ ചില്ലുകൾ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്. ഉടനെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.