പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടു, പെരിങ്ങളം സ്വദേശി ജിതിനെയാണ് കോടതി വെറുതെ വിട്ടത്. 2021 ഫെബ്രുവരി മാസത്തിൽ അതിജീവിതയുടെ വീട്ടിൽ മൂന്നു ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു പരാതി. കൂടാതെ കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാർക്ക് എന്നിവടങ്ങളിൽ കൊണ്ടുപോയി ചൂഷണം ചെയ്തുവെന്നും പരാതിയുണ്ടായിരുന്നു. മൂന്ന് വർഷം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ ഷമീം പക്സാൻ ഹാജരായി.
ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടി യുവാവിനെ കളവായി പോക്സോ കേസിൽ കുടുക്കിയതാണെന്ന് കോടതി വ്യക്തമാക്കി. പോക്സോ പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്ത് കുട്ടികളെക്കൊണ്ട് മാതാപിതാക്കൾ തന്നെ കള്ളപരാതികൾ കൊടുപ്പിക്കുന്നുണ്ടെന്നും ഇത് മൂലം നിരപരാധികൾ ബലിയാടാവാറുണ്ടെന്നും മുതിർന്നവരുടെ പ്രതികാരം തീർക്കാൻ കൊച്ചുകുട്ടികളെ ദുരുപയോഗിക്കരുതെന്നും അഡ്വ. ഷമീം പക്സാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.