
ഏലത്തോട്ടത്തിൽ നിന്നും പച്ച ഏലക്ക മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറയിലെ ഏലതോട്ടത്തില്‍ വിളവെടുത്ത് വച്ചിരുന്ന 75 കിലോഗ്രാം പച്ച ഏലക്ക മോഷ്ടിച്ച കേസിലാണ് തമിഴ്‌നാട് തേനി സ്വദേശി മുരുകനെ(48) ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. ഏലക്ക കടത്തിക്കൊണ്ടു പോയ ജീപ്പും കസ്റ്റഡിയിലെടുത്തു.
സേനാപതി വട്ടപ്പാറ സ്വദേശി ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ നിന്നുമാണ് ഇയാൾ ഏലക്ക ജീപ്പില്‍ കടത്തി കൊണ്ട് പോയത്. വിളവെടുത്തു വച്ച ഏലക്ക കൊണ്ടു പോകാനായി ഉടമ തൊഴിലാളികളുമായി വാഹനത്തിൽ എത്തും മുൻപ് ഇയാള്‍ ഏലക്ക മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. സമീപത്ത് തന്നെ ഇയാൾ പാട്ടത്തിനെടുത്ത സ്ഥലത്ത് നിന്നാണ് മോഷ്ടിച്ച ഏലക്ക കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.