
റോഡിലൂടെ നടന്നുപോയ 72 കാരൻ ബൈക്കിടിച്ച് മരിച്ച കേസിൽ പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള ചവിട്ടുകുളം അമ്പലത്തിന് സമീപം മണ്ണിൽ എബി വില്ലയിൽ ടി പി ബേബി വയസ്സ് (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെ തെക്കേമലയിൽ നിന്നും വീട്ടിലേക്ക് നടന്നുപോകവെ അതേ ദിശയിൽ ഓടിച്ചുവന്ന മോട്ടോർ സൈക്കിൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആറന്മുള സുദർശന സ്കൂളിന് സമീപം കിഴക്കില്ലത്തു വീട്ടിൽ അശ്വിൻ വിജയൻ( 29) ആണ് പിടിയിലായത്. അപകടകരമായ വിധത്തിൽ പന്തളം ആറന്മുള റോഡിൽ ഒരാളെ പിന്നിലിരുത്തി ഇയാൾ മദ്യപിച്ച് ബൈക്ക് ഓടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.