9 April 2025, Wednesday
KSFE Galaxy Chits Banner 2

സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്താൻ പ്രതികള്‍ ഗൂഢാലോചന നടത്തി:വീട്ടിലേക്കുപോയ സിദ്ധാര്‍ത്ഥനെ ആക്രമിച്ചത് തിരിച്ച് വിളിച്ചുവരുത്തി

Janayugom Webdesk
കൽപ്പറ്റ
March 5, 2024 1:47 pm

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ എസ് സിദ്ധാർഥനെ ആക്രമിക്കുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്. സംഭവത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ ​ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചു വിളിച്ചത് ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും പൊലീസ് വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്.

ആദ്യ ഘട്ടത്തിൽ മർദ്ദനം, തടഞ്ഞു വയ്ക്കൽ ഉൾപ്പെടുയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതോടെ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ആരോപണം ഉയർന്നു. പിന്നാലെയാണ് ക്രിമിനൽ ​ഗൂഢാലോചന കുറ്റം കൂടി ചുമത്താൻ തീരുമാനിച്ചത്. മർദ്ദനത്തിലും വ്യക്തമായ ​ഗൂഢാലോചന നടന്നതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Accused con­spired to kill Sid­dharth: Sid­dharth who had gone home was called back by the attackers

You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.