8 February 2026, Sunday

Related news

February 5, 2026
February 1, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026

ആലപ്പുഴയില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ

Janayugom Webdesk
ആലപ്പുഴ
October 18, 2024 9:42 pm

വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസ്സിലെ ഒന്നും രണ്ടും പ്രതികൾ പോലീസ് പിടിയിൽ. ഒന്നാം പ്രതി ആലപ്പുഴ കൈതവന വാര്‍ഡില്‍ കുഴിയില്‍ചിറയില്‍ വീട്ടില്‍ ഉദീഷ് (38), രണ്ടാം പ്രതി കൈതവന വാര്‍ഡില്‍ കോലോത്ത് വീട്ടില്‍ മധു മോഹന്‍ (26) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ പോയപ്പോൾ ചെളിവെളളം തെറിച്ചതുമായി ബന്ധപ്പെട്ട് വീടുകയറി വീട്ടമ്മയുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ കേസ്സിലാണ് അറസ്റ്റ്.

കാപ്പാ കേസ്സ് ഉൾപ്പെടെ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പത്തോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഒന്നാം പ്രതി ഉദീഷ്. രണ്ടാം പ്രതി മധു മോഹൻ ആലപ്പുഴ, കോട്ടയം ജില്ലകളിലായി നാലോളം ക്രിമിനൽ കേസ്സിൽ പ്രതിയാണ്. ആലപ്പുഴ സൗത്ത് ഐഎസ്എച്ച്ഒ ശ്രീജിത്ത് കെയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. പോലീസ് സംഘത്തിൽ എസ് ഐ ടി കെ ജോസഫ്, എസ് സിപിഒ മാരായ വിപിൻ ദാസ്, സേതു കെ ടി, മൻസൂർ, മനു, സിപിഒ മാരായ സുമേഷ് കെ, അരുൺ ജി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.