
കൊടും കുറ്റവാളി കൊടിമരം ജോസ് പിടിയില്‍. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കൊലപാതകവും കവർച്ചയും ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് മർദിച്ച് കവർച്ച നടത്തിയ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. ഒളിവിലായില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഞായറാഴ്ച രാത്രി തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലും റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 20 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.