അടക്കമോഷണം ആരോപിച്ച് യുവാവിനെ വനത്തിൽ കൊണ്ട് പോയി കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, 3 ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോട് അഡൂർ സ്വദേശി ഗണപ്പനായക്കി (38)യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.അഡൂർ കാട്ടികജ മാവിനടിയിലെ ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2019 ഫെബ്രുവരി 6 ന് വൈകീട്ട് ആറരക്കാണ് സംഭവം. പ്രതിയുടെ തോട്ടത്തിൽ നിന്ന് അടക്കമോഷ്ടിച്ചുവെന്നാരോപിച്ചാണ് കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടുകിടക്കുന്ന സ്ഥലത്ത് പ്രതിയെയും ചിതാനന്ദനയെയും ഒരുമിച്ച് കണ്ട ദിനേശൻ, നാഗേഷ് എന്നിവരുടെ സാക്ഷിമൊഴികളും, സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ചിതാനന്ദന്റെ രക്തം പുരണ്ട പ്രതിയുടെ തോർത്തും പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസിൽ നിർണായക തെളിവായി പ്രതി നേരത്തെ ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച് ഒന്നര വർഷത്തിന് ശേഷമാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ഇലോഹിതാക്ഷൻ, അഡ്വ. ആ തിര ബാലൻ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.