ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഹിതകൃഷ്ണയാണ്(30) പിടിയിലായത്. അക്യൂമൻ കാപിറ്റൽ മാർക്കറ്റ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ച് ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺകുമാറിൽനിന്ന് 45 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഷെയർ മാർക്കറ്റും ഓൺലൈൻ ട്രേഡിങ്ങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പൊലീസ് കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ല കോടതിയിലും കേരള ഹൈകോടതിയിലും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ കൊച്ചിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കെ എസ് സുദർശന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച്. ഒ ഗോപകുമാർ ജി, എസ്ഐ ജിഷ്ണു എം എസ്, പൊലീസുകാരായ പ്രശാന്ത് എസ് പി, പ്രശാന്ത് എസ്, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.