
വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ആത്മഹത്യ ചെയ്തു.സസ്‌പെൻഷനിലായിരുന്ന അനില്‍കുമാര്‍ എന്ന അമ്പിളിയാണ് ആത്മഹത്യ ചെയ്തത്.ബാങ്കിന് ഒരുകോടി രൂപയുടെ ബാധ്യത വരുത്തിയെന്നായിരുന്നു ആരോപണം.ബാങ്കിന്റേത് കോൺഗ്രസ് ഭരണസമിതിയാണ്.
വെള്ളനാട് ശശി പ്രസിഡൻ്റായിരുന്ന സർവീസ് സഹകരണ ബാങ്ക് ആണിത്. അതേസമയം, ജോലി ഇല്ലാത്തതിനാൽ ഭർത്താവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അമ്പിളിയുടെ ഭാര്യ മഞ്ജു പറഞ്ഞു.ഒരു കാരണവും കൂടാതെയായിരുന്നു സസ്പെൻഷൻ നടപടിയെന്നും ഭാര്യ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.