ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കൊലക്കെസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. മുൻ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതി വിജയ് ഉസ്മാന്‍ ചൗധരിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
2005ല്‍ ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്. പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഉമേഷ് ചൗധരി. കഴിഞ്ഞ മാസം 24നാണ് വീടിന് സമീപത്തുവച്ച് ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഉമേഷ് ചൗധരിയെ പൊലീസ് ഏറ്റമുട്ടലില്‍ വധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഉമേഷ് ചൗധരി. പ്രയാഗ് രാജിന് ഏതാനും കിലോമീറ്റര്‍ അകലെവച്ച് ഇന്ന് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്തുവച്ചാണ് പൊലീസും വിജയ് ഉസ്മാന്‍ ചൗധരി ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഉമേഷ് പാല്‍ കൊലക്കേസിനെ ചൊല്ലി സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു.
English Summary; accused was shot dead by police in UP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.