അയൽവാസിയായ നാലര വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എഴുകോൺ ഇരുമ്പനങ്ങാട് ലക്ഷംവീട് സ്വദേശി ആദിത്യനെ (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി അഞ്ചുവർഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിർലയാണ് വിധി പ്രസ്താവിച്ചത്. 2023 നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എഴുകോൺ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നന്ദകുമാര്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത കേസില്‍ സബ്ഇൻസ്പെക്ടർ എ അനീസാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു സി തോമസ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.