16 December 2025, Tuesday

Related news

December 8, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025

അമ്മക്കൂടണഞ്ഞ് “അച്ചുത് ”

Janayugom Webdesk
ആലപ്പുഴ 
October 7, 2025 6:59 pm

സംസ്ഥാന ശിശുക്ഷേമ സമിതി സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഇന്ന്ഉച്ചയ്ക്ക് രണ്ട് മണിക്ക് മൂന്ന് ദിവസം പ്രായവും 2.500കി.ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തി. ഒന്നാംതിയതി വീണ എന്ന പെൺകുഞ്ഞിനെയും ജില്ലയില്‍ ലഭിച്ചിരുന്നു. 

ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ സ്മരണാർത്ഥം കുരുന്നിന് “അച്ചുത്“എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജിഎൽ അരുൺ ഗോപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ഡബ്ളിയു ആൻഡ് സി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് അച്ചുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.