4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 22, 2026
February 22, 2026
February 22, 2026
February 17, 2026

ഭാര്യയെ സംശയം; കൊല്ലത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

Janayugom Webdesk
കൊല്ലം
August 8, 2023 10:49 am

കൊല്ലം പത്താനപുരത്ത് ഭാര്യക്കുനേരെ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. മാങ്കോട് സ്വദേശിനി ശോഭയെ ഭർത്താവ് സന്തോഷ് ആണ് ആക്രമിച്ചത്. സംഭവത്തിൽ സന്തോഷിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വീടിനോട് ചേർന്ന് പുല്ല് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ശോഭയുടെ മുഖത്തും കൈകളിലും സന്തോഷ് ആസിഡൊഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെയും ഇയാൾ ആക്രമിച്ചു. ഓടിയെത്തിയ അയൽവാസിയായ മധു എന്നയാളെ സന്തോഷ് റബർ ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

സന്തോഷും ഭാര്യയും ഒന്നര വർഷമായി പിരിഞ്ഞ് കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്റബർ പാലിൽ ചേർക്കുന്ന ആസിഡാണ് സന്തോഷ് ആക്രമണത്തിന് ഉപയോഗിച്ചത്.

Eng­lish Sum­ma­ry: acid attack against wife in kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.