22 January 2026, Thursday

മണ്ണഞ്ചേരിയില്‍ ആക്രി 
ചലഞ്ചിന് തുടക്കമായി

Janayugom Webdesk
മണ്ണഞ്ചേരി
July 24, 2023 7:03 pm

മാരകമായ രോഗം ബാധിച്ച പാവപ്പെട്ടവരെ സഹായിക്കാന്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആക്രി-ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കമായി. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നാട് കൈകോര്‍ത്ത് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒറ്റക്കണ്ടത്തില്‍ ധനേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിലൂടെ ലഭിക്കുന്ന പണം മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് നല്‍കും. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് അംഗം പി ജി സുനില്‍കുമാര്‍, കണ്‍വീനര്‍ എം ജയേഷ്, കെ സത്യപാലന്‍, സജിത എന്നിവര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ ആക്രസാധനങ്ങള്‍ നല്‍കുന്ന വീട്ടുടമസ്ഥനും കളക്ട് ചെയ്യുന്ന പ്രവര്‍ത്തകര്‍ക്കും വളര്‍ത്തുമുയല്‍ സമ്മാനമായി നല്‍കും.

Eng­lish Sum­ma­ry: Acre Chal­lenge has start­ed in Mannancherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.