
മതേതരത്വം, സുതാര്യത, രാഷ്ട്രീയ നീതി എന്നിവ ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണവും രജിസ്ട്രേഷനും നിയമപ്രകാരമാക്കണമെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വ്യാജ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് മാത്രമല്ല. ക്രിമിനലുകള്‍, മയക്കുമരുന്ന് കടത്തുകാര്‍, കള്ളക്കടത്തുകാര്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപീകരണത്തിന് യാതൊരു നിബന്ധനകളും നിയമങ്ങളും നിലവിലില്ല. വിമതരായി മാറുന്നവരെല്ലാം ഓരോ പാര്‍ട്ടികള്‍ രൂപീകരിക്കുകയും വലിയ രീതിയിലുള്ള സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 20% കമ്മിഷന്‍ ഈടാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ബ്ലാക്ക് മണി വെളുപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.