18 December 2025, Thursday

Related news

December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025

തൃശ്ശൂരില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

Janayugom Webdesk
തൃശ്ശൂര്‍
January 26, 2023 8:52 am

തൃശ്ശൂരില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് കൂട്ടുകാരായ അതുല്‍, ആദര്‍ശ്, എന്നിവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ പാന്തോട് സെന്ററില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പൊലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തിയത്.

തുടര്‍ന്ന് കഞ്ചാവ് പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു. പിന്നീട് മൂവരെയുംകൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോയി. അവിടെവെച്ച് നാലുപേരെയും കഞ്ചാവ് ഉള്‍പ്പടെ വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ തട്ടിയെടുത്തു. 

Eng­lish Summary:acted as Police in Thris­sur; The young man is under arrest

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.